ഇരട്ടപ്പാത നിർമാണം: പാളത്തിലെ മണ്ണ്​ നീക്കി

കോട്ടയം: ഇരട്ടപ്പാത നിർമാണത്തി‍ൻെറ ഭാഗമായ നിർമാണപ്രവൃത്തി നടക്കുന്നിടത്ത്​ ഇടിഞ്ഞുവീണ മണ്ണ്​ അടിയന്തരമായി നീക്കി. എന്നാൽ, മണ്ണിടിഞ്ഞുവീണ ഭാഗത്ത്​ പാളത്തിൽ കനത്ത മഴമൂലം മണ്ണും ചളിയും നിറഞ്ഞിരിക്കുകയാണ്​. 23ന്​ സുരക്ഷ പരിശോധന നടക്കാനിരിക്കെയുണ്ടായ മണ്ണിടിച്ചിൽ നിർമാണപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ്​ റെയിൽവേ അധികൃതർ പറയുന്നത്​. ഞായറാഴ്ച പുലര്‍ച്ചയാണ്​ പാതയിരട്ടിപ്പിക്കല്‍ ജോലി നടക്കുന്ന റബര്‍ ബോര്‍ഡ് രണ്ടാം തുരങ്കത്തിനുസമീപം വൻതോതിൽ മണ്ണിടിഞ്ഞുവീണത്. ട്രെയിന്‍ ഓടിത്തുടങ്ങാത്ത പാതയായിരുന്നതിനാല്‍ ഗതാഗതത്തെ ബാധിച്ചിരുന്നില്ല. എന്നാൽ, പണി പകുതിയായ സംരക്ഷണ ഭിത്തിയും തകർന്നത്​ ആശങ്കയുണ്ടാക്കുന്നു. അപ്രതീക്ഷിത മഴ തുടരു​ന്നത്​ സംരക്ഷണഭിത്തി നിർമാണത്തെയും ബാധിക്കും. മണ്ണിടിഞ്ഞുവീണ സ്ഥലം ഉള്‍ക്കൊള്ളുന്ന റബര്‍ ബോര്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് താൽക്കാലികമായി അടച്ചിരുന്നു. ഈ റോഡിന്​ പ്രത്യേക സംരക്ഷണഭിത്തി നിര്‍മിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ പരിശോധനയും കമീഷനിങ്ങും നിശ്ചിത സമയത്തുതന്നെ നടക്കുമെന്നാണ്​ റെയില്‍വേ അധികൃതർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.