Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:17 AM GMT Updated On
date_range 17 May 2022 12:17 AM GMTഇരട്ടപ്പാത നിർമാണം: പാളത്തിലെ മണ്ണ് നീക്കി
text_fieldsbookmark_border
കോട്ടയം: ഇരട്ടപ്പാത നിർമാണത്തിൻെറ ഭാഗമായ നിർമാണപ്രവൃത്തി നടക്കുന്നിടത്ത് ഇടിഞ്ഞുവീണ മണ്ണ് അടിയന്തരമായി നീക്കി. എന്നാൽ, മണ്ണിടിഞ്ഞുവീണ ഭാഗത്ത് പാളത്തിൽ കനത്ത മഴമൂലം മണ്ണും ചളിയും നിറഞ്ഞിരിക്കുകയാണ്. 23ന് സുരക്ഷ പരിശോധന നടക്കാനിരിക്കെയുണ്ടായ മണ്ണിടിച്ചിൽ നിർമാണപ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചയാണ് പാതയിരട്ടിപ്പിക്കല്‍ ജോലി നടക്കുന്ന റബര്‍ ബോര്‍ഡ് രണ്ടാം തുരങ്കത്തിനുസമീപം വൻതോതിൽ മണ്ണിടിഞ്ഞുവീണത്. ട്രെയിന്‍ ഓടിത്തുടങ്ങാത്ത പാതയായിരുന്നതിനാല്‍ ഗതാഗതത്തെ ബാധിച്ചിരുന്നില്ല. എന്നാൽ, പണി പകുതിയായ സംരക്ഷണ ഭിത്തിയും തകർന്നത് ആശങ്കയുണ്ടാക്കുന്നു. അപ്രതീക്ഷിത മഴ തുടരുന്നത് സംരക്ഷണഭിത്തി നിർമാണത്തെയും ബാധിക്കും. മണ്ണിടിഞ്ഞുവീണ സ്ഥലം ഉള്‍ക്കൊള്ളുന്ന റബര്‍ ബോര്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് താൽക്കാലികമായി അടച്ചിരുന്നു. ഈ റോഡിന് പ്രത്യേക സംരക്ഷണഭിത്തി നിര്‍മിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ പരിശോധനയും കമീഷനിങ്ങും നിശ്ചിത സമയത്തുതന്നെ നടക്കുമെന്നാണ് റെയില്‍വേ അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story