കോട്ടയം: ഞായറാഴ്ച രാവിലെ പെയ്ത ഒറ്റമഴയിൽ വെള്ളക്കെട്ടിൽ മുങ്ങി എം.സി റോഡ്. നാഗമ്പടത്തിനു സമീപം, വട്ടമൂട് ജങ്ഷനു സമീപം, എസ്.എച്ച്. മൗണ്ട്, ചവിട്ടുവരി എന്നിവിടങ്ങളിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. ഒഴുകിപ്പോകാതെ റോഡിന്റെ പകുതിയിലേറെ ഭാഗം വെള്ളം നിറയും. വെള്ളക്കെട്ട് അപകടങ്ങള്‍ക്കും കാരണമാകുന്നു. കാൽനടക്കാർക്കു മാത്രമല്ല വാഹനങ്ങൾക്കും മഴക്കാലത്ത് ഇതുവഴി യാത്ര ദുരിതമായി. റോഡിലെ വെള്ളത്തിലിറങ്ങിയാണ് കാൽനടക്കാർ നടക്കുന്നത്. ആഴമുണ്ടെന്ന് അറിയാതെ വെള്ളക്കെട്ടില്‍ ഇറങ്ങുന്നവര്‍ അപകടത്തിൽപെടുന്നതും പതിവാണ്. മഴ സമയത്ത് വലിയ വാഹനക്കുരുക്കും അനുഭവപ്പെടുന്നു. വർഷങ്ങൾക്കു മുമ്പ് ആധുനിക രീതിയിൽ പണിതതാണ് റോഡ്. ഓടകൾ പണിതിരുന്നെങ്കിലും വെള്ളം ഒഴുകിയിറങ്ങുന്ന ഭാഗങ്ങളിൽ മണ്ണും മാലിന്യവും നിറഞ്ഞ നിലയിലാണ്.
വേനലിൽ ഈ ഭാഗത്തെ മാലിന്യം മാറ്റിയിരുന്നതായി പരിസരവാസികൾ പറയുന്നു. മഴക്കാലത്ത് വീണ്ടും മാലിന്യം നിറഞ്ഞതാണ്. ചിലയിടങ്ങളിൽ കടകളിലേക്കും വീടുകളിലേക്കും കയറുന്ന ഭാഗത്ത് ഓട അടച്ച് നിർമാണം നടത്തിയതായും ആക്ഷേപമുണ്ട്.
കെ.കെ. റോഡ്, കഞ്ഞിക്കുഴി-തിരുവഞ്ചൂര്‍ റോഡ്, ചവിട്ടുവരി-മോസ്കോ റോഡ്, സംക്രാന്തി-പൂവത്തുംമൂട് റോഡ്, പാറമ്പുഴ കവല എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.