തർത്തീൽ ഹോളി ഖുർആൻ: മലപ്പുറം ഈസ്റ്റിന്​ ഒന്നാംസ്ഥാനം

തൊടുപുഴ: എസ്.എസ്.എഫ് തൊടുപുഴയിൽ സംഘടിപ്പിച്ച തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാൻഡ് ഫിനാലെയിൽ മലപ്പുറം ഈസ്റ്റ്, കോഴിക്കോട്, മലപ്പുറം വെസ്റ്റ് ജില്ലകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി ഓവറോൾ ചാമ്പ്യന്മാരായി. വിവിധ ജില്ലകളിൽനിന്ന്​ ഒമ്പതിനങ്ങളിൽ നൂറ്റമ്പതോളം വിദ്യാർഥികൾ മത്സരിച്ചു. എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ്​ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഉദ്​ഘാടനം ചെയ്തു. എസ്.എസ്.എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി മഞ്ചേരി, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റാഫി തിരുവനന്തപുരം, കെ.ബി. ബഷീർ, ശബീറലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.