പൊതുപ്രവേശന പരീക്ഷ (സി.എ.ടി) മേയ് 27നും 29നും കോട്ടയം: സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്‍റർ സ്‌കൂൾ സെന്‍ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് മേയ് 27, 29 തീയതികളിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് www.cat.mgu.ac.in വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഫോൺ: 0481-2733595. സ്പെഷൽ പരീക്ഷ: 21നകം നൽകണം കോട്ടയം: കോവിഡ് കാരണങ്ങളാൽ അഞ്ചാം സെമസ്റ്റർ റഗുലർ പരീക്ഷ അവസരം (റഗുലർ -ആദ്യചാൻസ്) നഷ്ടമായ 2019 അഡ്മിഷൻ വിദ്യാർഥികൾക്ക്, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് സ്പെഷൽ സപ്ലിമെന്‍ററി (2019 അഡ്മിഷൻ) പരീക്ഷ പ്രത്യേക പരീക്ഷയായി പഴയ ഹാൾ ടിക്കറ്റ് ഉപയോഗിച്ച് എഴുതാം. ഇപ്രകാരം പരീക്ഷ എഴുതുന്നവരുടെ വിശദാംശങ്ങൾ കോളജുകൾ നിശ്ചിത ഗൂഗിൾ ഫോമിൽ മേയ് 21ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭ്യമാക്കണം. കോവിഡ് കാരണങ്ങളാൽ അഞ്ചാം സെമസ്റ്റർ റഗുലർ-പ്രൈവറ്റ് പരീക്ഷ അവസരം (റഗുലർ -ആദ്യ ചാൻസ്) നഷ്ടമായ വിദ്യാർഥികൾക്ക് അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് പ്രൈവറ്റ് (2018, 2017 അഡ്മിഷൻ -റീഅപ്പിയറൻസ്) പരീക്ഷ പ്രത്യേക പരീക്ഷയായി പഴയ ഹാൾ ടിക്കറ്റ് ഉപയോഗിച്ച് എഴുതാവുന്നതാണ്. ഇപ്രകാരം പരീക്ഷ എഴുതുന്ന വിദ്യാർഥികൾ, റഗുലർ പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ/ക്വാറൻറ്റൈൻ സർട്ടിഫിക്കറ്റ് എന്നിവ dr3exam@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മേയ് 21ന് വൈകീട്ട് അഞ്ചിന് മുമ്പ് നൽകണം. അപേക്ഷ തീയതി നീട്ടി അഞ്ചാം സെമസ്റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ് 2018, 2017 അഡ്മിഷൻ -റീഅപ്പിയറൻസ് -പ്രൈവറ്റ് രജിസ്‌ട്രേഷൻ), സി.ബി.സി.എസ് (2019 അഡ്മിഷൻ -സ്‌പെഷൽ സപ്ലിമെന്‍ററി -പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾക്ക് 1050 രൂപ സൂപ്പർഫൈനോടുകൂടി അപേക്ഷിക്കുന്നതിനുള്ള സമയം മേയ് 19 വരെ നീട്ടി. 525 രൂപ പിഴയോടുകൂടി ഫീസ് അടക്കുന്നതിന് മേയ് 18 വരെ സമയം അനുവദിച്ചിരുന്നു. പരീക്ഷ ഫീസ് നാലാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (2019 അഡ്മിഷൻ -റെഗുലർ / 2018 അഡ്മിഷൻ - സപ്ലിമെന്‍ററി/2015 മുതൽ 2017 വരെയുള്ള അഡ്മിഷനുകൾ -സപ്ലിമെന്‍ററി, 2014 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ്/2013 അഡ്മിഷൻ -സെക്കൻഡ് മേഴ്‌സി ചാൻസ്/2012 അഡ്മിഷൻ -തേർഡ് മേഴ്‌സി ചാൻസ്), എട്ടാം സെമസ്റ്റർ എൽഎൽ.ബി -പഞ്ചവത്സരം (2010 അഡ്മിഷൻ -ഫസ്റ്റ് മേഴ്‌സി ചാൻസ്/2009 അഡ്മിഷൻ -സെക്കൻഡ് മേഴ്‌സി ചാൻസ്/2008 അഡ്മിഷൻ -തേർഡ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മേയ് 25വരെയും 525 രൂപ പിഴയോടുകൂടി മേയ് 26നും 1050 രൂപ സൂപ്പർഫൈനോടു കൂടി മേയ് 27നും അപേക്ഷിക്കാം. ടൈം ടേബിൾ, പരീക്ഷഫീസ് സംബന്ധിച്ച മറ്റ് വിവരങ്ങൾ തുടങ്ങിയവ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷഫലം സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2021 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം (2020-2022 ബാച്ച് -റെഗുലർ) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ (പ്രൈവറ്റ് പഠനം -റെഗുലർ) എം.എ (ഹിന്ദി, സംസ്‌കൃതം -ജനറൽ, സംസ്‌കൃതം -സ്‌പെഷൽ-സാഹിത്യ, വേദാന്ത) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ രണ്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.