പത്തനംതിട്ട: ജീവിതശൈലീരോഗ നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ പൊതുജനാരോഗ്യ വിഷയങ്ങളിൽ ആയുർവേദത്തിന്‍റെ സാധ്യതകൾ കൂടി വരുന്നതായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. പോഷണം ആഹാരത്തിലൂടെ, ജീവനം ആയുർവേദത്തിലൂടെ എന്ന സന്ദേശത്തോടെ കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടന്ന സർക്കാർ, സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 43ാമത് സംസ്ഥാന കൗൺസിൽ മന്ത്രി വീണ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, കേരള മെഡിക്കൽ കൗൺസിൽ പ്രസിഡന്‍റ് ഡോ. ടി.ഡി. ശ്രീകുമാർ, നാഷനൽ ആയുഷ് മിഷൻ എസ്.പി.എം ഡോ. പി.ആർ. സജി, കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദുർഗ പ്രസാദ്, ഡോ. സി.എസ്. ശിവകുമാർ, ഡോ. ഇട്ടുഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. ഡി. രാമനാഥൻ, ഡോ. വി.ജി. ഉദയകുമാർ, ഡോ. സൂസൻ എം. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, ട്രഷറർ ഡോ. മൻസൂർ അലി ഗുരുക്കൾ, വനിത കൺവീനർ ഡോ. ജയശ്രീ ധനേഷ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഡോക്ടർമാർക്ക് വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികൾ: ഡോ. സി.ഡി. ലീന (പ്രസി), ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി (വൈസ് പ്രസി), ഡോ. കെ.സി. അജിത് കുമാർ (ജന.സെക്ര), ഡോ. സിരി സൂരജ്, ഡോ. ഷബീൽ ഇബ്രാഹിം, ഡോ. ബി. രാജേഷ്(സെക്ര), ഡോ. കെ.എം. മുഹമ്മദ് റാസി (ട്രഷ), ഡോ. എം.എ. അസ്മാബി (വനിത ചെയർ), ഡോ. ടിന്റു എലിസബത്ത് ടോം (വനിത കൺ). സമാപന സമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. PTG 26 DR LEENA ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന PTG 27 DR AJITH ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.സി. അജിത് കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.