പാലത്തിന്‍റെ ഉദ്ഘാടനം വൈകുന്നുവെന്ന് ആക്ഷേപം പൊൻകുന്നം: ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പാലം തുറന്നുനൽകി. വിവാദമായതോടെ പൊലീസെത്തി അടച്ചു. പ്രളയത്തിൽ സ്പാനുകൾ തെന്നിമാറി അപകടാവസ്ഥയിലായ ചേനപ്പാടി കടവനാൽക്കടവ് പാലവുമായി ബന്ധപ്പെട്ടാണ് നാടകീയ സംഭവങ്ങൾ. പാലത്തിന്‍റെ പ്രധാന പുനരുദ്ധാരണ ജോലി അടുത്തിടെ പൂർത്തിയായിരുന്നു. എന്നിട്ടും പാലം തുറന്നുനൽകാത്തതിൽ മേഖലയിൽ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം രാത്രി ഒരുസംഘം ഗതാഗതം തടസ്സപ്പെടുത്തി പാലത്തിൽ സ്ഥാപിച്ചിരുന്ന തടികളും വേലികളും മാറ്റിയത്. ഇതിനുപിന്നാലെ ബസുകൾ ഓടിത്തുടങ്ങി. ഇത് വിവാദമായതോടെ പൊലീസെത്തി വീണ്ടും പാലം അടച്ചു. ജനപ്രതിനിധികളുടെ സൗകര്യത്തിന് ഉദ്ഘാടനം നടത്താൻ തുറന്നുകൊടുക്കൽ വൈകിപ്പിക്കുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. എന്നാൽ പാലത്തിന്‍റെ ഉറപ്പിനായി ഏതാനും ദിവസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ. കഴിഞ്ഞ ആഴ്ചയാണ് സ്പാനുകളുടെ ഉറപ്പിക്കൽ നടത്തി പണി പൂർത്തീകരിച്ചത്. സമീപന പാതയുൾപ്പെടെ അറ്റകുറ്റപ്പണി മഴക്കാലത്തിന് ശേഷം തുടങ്ങാനായിരുന്നു പദ്ധതി. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവഴി ഗതാഗതം നിരോധിച്ചതാണ്. പാലം തുറന്നുനൽകിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു. മുമ്പ് പാലം തകരാറിലായിരുന്ന സമയത്ത് ചെറുവാഹനങ്ങൾ മാത്രം ഇതുവഴി കടത്തിവിട്ടിരുന്നു. അന്ന് ഭാഗികമായി അടച്ചിരുന്ന വേലി ചിലർ പൊളിച്ചിരുന്നു. ---------- ബോക്സ് നാളെ മുതൽ ഗതാഗതം അനുവദിക്കും പാലം ചിലർ തുറന്നുനൽകിയ സംഭവം വിവാദമായതോടെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എം.എൽ.എ.മാർ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പാലത്തിലൂടെ ചൊവ്വാഴ്ച മുതൽ ഗതാഗതം അനുവദിക്കാമെന്ന് ധാരണയായി. ---------- KTL VZR 6 kadavanalkadavu Bridge ചിത്രവിവരണം ചേനപ്പാടി-കടവനാൽക്കടവ് പാലത്തിൽ ഗതാഗതം തടയാൻ സ്ഥാപിച്ച തടികൾ നീക്കിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.