കോട്ടയം: തിരുനക്കര പുത്തൻപള്ളി മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ ഈവർഷം വിവിധ ജമാഅത്തുകളിൽനിന്ന് ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറിയും തിരുനക്കര പുത്തൻപള്ളി ഇമാമുമായ മഹ്മൂൻ ഹുദവി വണ്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി.ഒ. അബൂസാലി അധ്യക്ഷതവഹിച്ചു. ഇമാം ത്വാഹ മൗലവി സന്ദേശം നൽകി. എം.ബി. അമീൻഷാ, ജനറൽ സെക്രട്ടറി എൻ.എ. ഹബീബ്, ടിപ്പു മൗലാന, എസ്. കൊച്ചുമോൻ, മൊയ്തീൻപിള്ള എന്നിവർ സംസാരിച്ചു. ---- KTL YATHTRA AYAPPE ഹജ്ജിനായി പോകുന്നവർക്ക് തിരുനക്കര പുത്തൻപള്ളി ജമാഅത്ത് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഇമാം മഹ്മൂൻ ഹുദവി വണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു -- പരിസ്ഥിതി ദിനാചരണം കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്‍റെയും മാതൃക പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങിന്‍റെയും ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിർവഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ മോന്‍സ് ജോസഫ്, സി.കെ. ആശ, ജോബ് മൈക്കിള്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ന്യൂനപക്ഷ വികസനധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് മാതൃക പരിസ്ഥിതി പ്രവര്‍ത്തകരെ മന്ത്രി വി.എന്‍. വാസവന്‍ ആദരിച്ചു. ഡോ. ടി.കെ. ജയകുമാര്‍, ഡോ. പുന്നന്‍ കുര്യന്‍ വേങ്കേടത്ത്, പ്രഫ. എസ്. ശിവദാസ്, പ്രഫ. ഡോ. ജോമി അഗസ്റ്റിന്‍, ഡോ. ജേക്കബ് ജോര്‍ജ് ഒഴത്തില്‍, കെ. ബിനു എന്നിവരെയാണ് ആദരിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു KTL KSS പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയില്‍നിന്ന് ---- --must----- പരിസ്ഥിതി ദിനാചരണം ഏറ്റുമാനൂർ: എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ശ്രീമൂലം നേച്വർ ക്ലബിന്‍റെയും ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂളിന്‍റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മന്ത്രി വി.എൻ. വാസവൻ വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ജി. പ്രകാശ് അധ്യക്ഷതവഹിച്ചു. സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് 60 വർഷം പൂർത്തിയാക്കിയ പ്രഫ. കെ.ആർ. അനന്തപത്മനാഭ അയ്യർ, വി.ജെ. എബ്രഹാം, പി.ജി. ബാലകൃഷണപിള്ള, പരിസ്ഥിതി പ്രവർത്തകൻ ജോജോ ജോർജ് എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ------ KTL ETR ശ്രീമൂലം നേച്വർ ക്ലബിന്‍റെയും ഏറ്റുമാനൂർ ഗവ. ഗേൾസ് ഹൈസ്കൂളിന്‍റെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം മന്ത്രി വി.എൻ. വാസവൻ വൃക്ഷത്തൈകൾ വിതരണംചെയ്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.