കാപ്ഷൻ KTL neendoor responsible tourism iangu നീണ്ടൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു ------------- ഫലവൃക്ഷത്തൈ വിതരണം വൈക്കം: കുലശേഖരമംഗലം അൽ ആമീൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പരിസ്ഥിതി ദിനാചരണം നദ്വത്തുൽ ഇഖ്വാൻ സലഫി മസ്ജിദ് ഇമാം ഖാസിം മൗലവി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.ഐ. ഷെരീഫ്, ട്രസ്റ്റ് സെക്രട്ടറി ഹാരിസ് മണ്ണഞ്ചേരി, നൗഷാദ്, ഹബീബ് കുളങ്ങര, നജീബ്, സലാം മദനി എന്നിവർ പങ്കെടുത്തു. നൂറിലേറെ കുട്ടികൾക്ക് പേര വൃക്ഷത്തൈകൾ വിതരണം ചെയ്തു. ------- പടം KTL VAIKOM PERA കുലശേഖരമംഗലം അൽ ആമീൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പരിസ്ഥിതി ദിനാചരണം ഖാസിം മൗലവി ഉദ്ഘാടനം ചെയ്യുന്നു ------ കെ.എം. മാണി ഓർമ മരങ്ങൾ വളമിട്ട് പരിചരിച്ചു കോട്ടയം: കെ.എം. മാണി ഓർമ മരങ്ങൾ വളമിട്ട് പരിചരിച്ചു. നട്ട മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിസ്ഥിതി ദിനത്തിൽ ഇത്തരത്തിലൊരു പരിപാടി നടത്തിയതെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. മരങ്ങളുടെ ചുവട്ടിലെ കളപറിച്ച്ശേഷം വളമിട്ട് കേരള കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യൻ, നോയൽ ലൂക്ക് പെരുബാറയിൽ , ലിബിൻ കെ.എസ്, അനൂപ് താന്നിക്കൽ, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഏറ്റുമാനൂർ: അർച്ചന വിമൻസ് സെന്‍ററിന്‍റെ പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. അർച്ചന വിമൻസ് സെന്‍റർ അസി. ഡയറക്ടർ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. അർച്ചന വിമൻസ് സെന്റർ ടെക്നിക്കൽ മാനേജർ പി.കെ ജയശ്രീ , സീനിയർ പ്രോഗ്രാം ഓഫിസർ ഷൈനി ജോഷി , സൂര്യ കെ. സന്തോഷ്, സ്മിതാ ജി. നായർ, ഗിരിജാ കെ.ആർ, ഗീത ഉണ്ണികൃഷ്ണൻ, ഷബീന ഷൈജു എന്നിവർ സംസാരിച്ചു. ----- ഡോ. കെ.പി. ജയകുമാറിനെ ആദരിച്ചു ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. കെ.പി. ജയകുമാറിനെ നവജീവൻ ട്രസ്റ്റ് നേതൃത്വത്തിൽ ആദരിച്ചു. നിസ്വാർഥമായ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ചടങ്ങ്. നവജീവൻ ട്രസ്റ്റി പി.യു. തോമസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് നെഫ്രോളജി ഇൻ ചാർജ് ഡോ. സെബാസ്റ്റ്യൻ എബ്രഹാം, രാജേഷ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന രോഗികൾ, ബന്ധുക്കൾ, ഡയാലിസിസ് വിധേയമായവരുടെ ബന്ധുക്കൾ, രോഗവിമുക്തർ എന്നിവരടങ്ങുന്ന നൂറുകണക്കിനു പേരുടെ സാന്നിധ്യത്തിലായിരുന്നു ആദരവ്. രോഗികളുടെ ബന്ധുക്കളും ഡോ.ജയകുമാറിനെ ആദരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.