കോട്ടയം: ഡോ. നന്ദകുമാർ കളരിക്കൽ അധ്യാപകനാകാൻ അർഹതയില്ലാത്തയാളാണെന്ന് ആദ്യകാല വിദ്യാർഥികളിൽ ഒരാളും എഴുത്തുകാരനുമായ ജീവൻ ജോബ് തോമസ്. ദീപയല്ല, വിദ്യാഭ്യാസ സംവിധാനത്തിൽനിന്ന് പുറത്താക്കപ്പെടേണ്ടത്; അവരെ മാനസിക പീഡനത്തിന് ഇരയാക്കുന്ന ഇത്തരം അധ്യാപകരാണ്. നന്ദകുമാർ കളരിക്കൽ ഡോ. സാബു തോമസിൻെറ ' മഹത്ത്വപ്പെടുവാനുള്ള ഉപകരണം' മാത്രമാണ്. നന്ദകുമാറിനെ ഓരോ സമയത്തും ചൂട്ടുകത്തിച്ച് വളരാൻ സഹായിച്ച ആ മനുഷ്യനു മുന്നിൽ നീതിക്കുവേണ്ടി വാദിക്കാൻ ചെല്ലേണ്ടി വന്നു എന്നതാണ് ദീപ നേരിട്ട ഏറ്റവും വലിയ വിരോധാഭാസം. ദീപ പഠിക്കാൻ എത്തും മുമ്പ് വിദ്യാർഥികളുമായി നന്ദകുമാറിനുണ്ടായ പ്രശ്നങ്ങളിൽ മധ്യസ്ഥൻെറ റോൾ വഹിച്ച് അതെല്ലാം നന്ദകുമാറിന് അനുകൂലമാക്കി മാറ്റിയത് സാബു തോമസാണ് -ജീവൻ ജോബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചു. 2006ലാണ് എം.ജി സർവകലാശാലയിൽ താൻ പിഎച്ച്.ഡി ഗവേഷണം ആരംഭിച്ചത്. നന്ദകുമാർ കളരിക്കൽ ആയിരുന്നു ഗൈഡ്. അതിനു മുമ്പ് എം.ഫില്ലിനും അദ്ദേഹത്തിൻെറ കീഴിൽ തന്നെയാണ് പ്രോജക്ട് സബ്മിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിൻെറ ഓഫിസിലെ ഉത്തരക്കടലാസുകൾ താൻ ഒളിപ്പിച്ചുവെച്ചെന്ന് പറഞ്ഞ് തെന്ന അധിക്ഷേപിച്ചു. ഉത്തരക്കടലാസുകൾ അദ്ദേഹത്തിൻെറ വീട്ടിൽനിന്നുതന്നെ കണ്ടുകിട്ടി. പലപ്പോഴും റിസർച് അവസാനിപ്പിച്ച് ഇറങ്ങിപ്പോരാൻ ശ്രമിച്ചു. അപ്പോഴൊക്കെ കൂട്ടുകാരും അധ്യാപകരും ചേർന്നാണ് പിടിച്ചുനിർത്തിയിരുന്നത്. ആറു വർഷത്തെ പിഎച്ച്.ഡി കാലത്ത് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ അനുഭവിച്ച വേദനകൾ, ഒഴുകിത്തീർത്ത കണ്ണുനീര് ഒമ്പതു വർഷങ്ങൾക്കുശേഷം ഇന്നും തന്നെ വേട്ടയാടുന്നുണ്ട്. താൻ സഞ്ചരിച്ച അതേ വേദനകളിലൂടെ, ചിലപ്പോഴൊക്കെ അതിനെക്കാൾ കൂടിയ വേദനകളിലൂടെ സഞ്ചരിച്ച മറ്റുനാലുപേർ കൂടെ പല കാലങ്ങളിൽ ഉണ്ടായിരുന്നു. ഞങ്ങളാരും നന്ദകുമാറിനെതിരെ ദീപ പോയതുപോലെ പോരാടാൻ പോയില്ല. ദീപയെപ്പോലെ അന്ന് ഞങ്ങൾ സമരം ചെയ്തിരുന്നെങ്കിൽ ഇന്ന് ദീപക്ക് ഈ മട്ടിൽ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബിൽനിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ടാവില്ലെന്നും ജീവൻ ജോബ് തോമസ് ഫേസ്ബുക്കിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.