കേരളത്തി​െൻറ മനസ്സ്​ ദീപക്കൊപ്പം -ഐക്യദാർഢ്യ സദസ്സ്​

കേരളത്തി​ൻെറ മനസ്സ്​ ദീപക്കൊപ്പം -ഐക്യദാർഢ്യ സദസ്സ്​ കോട്ടയം: ഒരുപതിറ്റാണ്ടിലേറെയായി തുടരുന്ന ജാതിവിവേചനം പൂർണമായി അവസാനിക്കുന്നതുവരെ കേരളത്തി​ൻെറ മനസ്സ്​ ദീപക്കൊപ്പം ഉണ്ടാകുമെന്ന് എം.ജി സർവകലാശാലക്കുമുന്നിലെ സമരപ്പന്തലിൽ ചേർന്ന ഐക്യദാർഢ്യ സദസ്സ്​ പ്രഖ്യാപിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന നേതാവ് കെ.കെ. സുരേഷ് ഉദ്​ഘാടനം ചെയ്​തു. ഭീം ആർമി അഖിലേന്ത്യ ഉപാധ്യക്ഷ അനുരാജ് ആമുഖ പ്രഭാഷണം നടത്തി. ഐക്യദാർഢ്യ സമിതി കൺവീനർ സി.ജെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പള്ളിപ്പടിയിൽനിന്ന്​ ആരംഭിച്ച മാർച്ച്​ ഐക്യദാർഢ്യ സമിതി അധ്യക്ഷൻ അഡ്വ. വി.ആർ. രാജു ഉദ്​ഘാടനം ചെയ്തു. സി.ആർ. നീലകണ്ഠൻ, ഐ.ആർ. സദാനന്ദൻ (കെ.സി.എസ്), ഡോ. സി.​െക. സുരേന്ദ്രനാഥ് (െക.പി.എം.എസ്​), സി.പി. ജിൻഷാദ് (പുരോഗമന വിദ്യാർഥി പ്രസ്ഥാനം), വി.എം. മാർസൻ (വാളയാർ നീതി സമരസമിതി), എ.കെ. സജീവ് (ഐക്യദാർഢ്യ സമിതി), ഡോ. ശശിധരൻ (ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ), സരസ്വതി (വുമൺ ജസ്​റ്റിസ് മൂവ്മൻെറ്​) തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.