ബലാത്സംഗക്കേസിൽ പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും പിഴയും

കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ടൂറിസ്റ്റ് ഹോമിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക്​ ഏഴുവര്‍ഷം കഠിന തടവും പിഴയും. കൊല്ലം പരവൂര്‍ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലീമിനെയാണ്​ (40) കോട്ടയം അഡീ. സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷിച്ചത്​. 2015 നവംബര്‍ 25 നായിരുന്നു കേസിനാസ്​പദമായ സംഭവം. പരാതിക്കാരിയെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് കോട്ടയത്ത് വിളിച്ചുവരുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സതീഷ് ആര്‍. നായര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.