കൂട്ടിക്കല്‍: . നാടിനെ കരകയറ്റാന്‍ ജമാഅത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുകയാണ്. വീടുകളും വ്യാപാരസ്ഥാപനങ്ങളും സാധനസാമഗ്രികളും നഷ്ടപ്പെട്ടവർക്കായി സജീവമായിരുന്നു ജമാഅത്ത് പ്രവര്‍ത്തകര്‍. പ്രതിദിനം 1500 പേര്‍ക്ക് 15 ദിവസത്തോളം ഭക്ഷണം എത്തിച്ചുനല്‍കാന്‍ മുന്‍നിര പ്രവര്‍ത്തനം നടത്തി. നാടിൻെറ വിവിധപ്രദേശങ്ങളില്‍നിന്ന് വ്യക്തികളും സംഘടനകളും എത്തിച്ച സാധനസാമഗ്രികള്‍ അര്‍ഹരില്‍ എത്തിച്ചുനല്‍കി. കിടക്കകള്‍, പാത്രങ്ങള്‍, കട്ടില്‍, കുടിവെള്ള ടാങ്ക്, വീട് നിർമാണസാമിഗ്രികള്‍, പാചകവാതക സിലിണ്ടര്‍, അടുപ്പുകള്‍ എന്നിവ കൃത്യമായി ജാതിമത വ്യത്യാസമില്ലാതെ നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ അറ്റകുറ്റപ്പണി നടത്തി. റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ജമാഅത്ത് കമ്മിറ്റി ചെയ്തുനല്‍കി. ഇടക്കുന്നം, കങ്ങഴ, കാഞ്ഞിരപ്പള്ളി, പാറത്തോട്, കൊടുവന്താനം, പെരുവന്താനം ജമാഅത്തുകളുടെ സഹകരണം കൂട്ടിക്കല്‍ മുസ്ലിം ജമാഅത്തിന് ലഭിച്ചു. നാടിന് കൈത്താങ്ങാകാന്‍ കഴിഞ്ഞതില്‍ സന്തേഷമുെണ്ടന്ന് പ്രസിഡൻറ് അയ്യൂബ് ഖാന്‍ കാസിം, ചീഫ് ഇമാം പി.കെ. സുബൈര്‍ മൗലവി, സെക്രട്ടറി ഷാന്‍ പി.ഖാദര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.