വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്​റ്റില്‍

പാലാ: വിവാഹ വാഗ്ദാനം നല്‍കി വാട്ട്‌സ് ആപ് ചാറ്റിങ്ങിലൂടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്​റ്റില്‍. വയനാട് മാനന്തവാടി എക്കണ്ടി വീട്ടില്‍ മുഹമ്മദ് അജ്മലാണ് (21) പാലാ പൊലീസി​ൻെറ പിടിയിലായത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ ഉപരിപഠനത്തിനായാണ് മാതാപിതാക്കള്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന കടയിൽനിന്ന്​ അജ്​മൽ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി വാട്ട്‌സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മാനസികനിലയില്‍ മാറ്റം വന്ന പെണ്‍കുട്ടി ആത്മഹത്യ പ്രവണതകള്‍ കാണിച്ചതോടെ മാതാപിതാക്കള്‍ പാലാ പൊലീസ്​ സ്​റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. പാലായില്‍നിന്ന്​ വയനാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. എസ്‌.ഐമാരായ അഭിലാഷ്, ഷാജി സെബാസ്​റ്റ്യന്‍, എ.എസ്‌.ഐ ജോജന്‍ ജോര്‍ജ്, ബിജു കെ. തോമസ്, സീനിയര്‍ സി.പി.ഒ ഷെറിന്‍ സ്​റ്റീഫന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്​റ്റ്​ ചെയ്തത്. ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോക്‌സോ വകുപ്പും പീഡനക്കേസുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.