മാധ്യമരംഗത്തെ അനഭിലഷണീയത ജനാധിപത്യത്തി​െൻറ ശക്തി കുറക്കും -എന്‍.കെ. പ്രേമചന്ദ്രന്‍

മാധ്യമരംഗത്തെ അനഭിലഷണീയത ജനാധിപത്യത്തി​ൻെറ ശക്തി കുറക്കും -എന്‍.കെ. പ്രേമചന്ദ്രന്‍ ​േകാട്ടയം: നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനമുള്ളിടത്ത്​ മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂവെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്​ട്ര മാധ്യമസമ്മേളനവും ദ്വൈവാര്‍ഷിക സമ്മേളനവും അമേരിക്കയിലെ ഷികാഗോയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമരംഗത്തുണ്ടാകുന്ന ഏത് അനഭിലഷണീയതയും ജനാധിപത്യത്തി​ൻെറ ശക്തി കുറക്കും. അതേസമയം, മത്സരത്തിലൂടെ അതിജീവിക്കുന്നവര്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്ന ആഗോള പ്രത്യയശാസ്ത്രമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മാധ്യമരംഗത്തേക്കും കടന്നെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ബിജു കിഴക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. റോജി എം. ജോണ്‍ എം.എല്‍.എക്ക്​ കോപ്പി നൽകി എന്‍.കെ. പ്രേമചന്ദ്രന്‍ സുവനീര്‍ പ്രകാശനം ചെയ്​തു. ഡിജിറ്റല്‍ എഡിഷന്‍ മാണി സി. കാപ്പന്‍ എം.എല്‍.എ പ്രകാശനം ചെയ്​തു. മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, പ്രശാന്ത് രഘുവംശം, എസ്​. ശരത്ചന്ദ്രന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ഡി. പ്രേമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം KTG ipcna inauguration ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്​ട്ര മാധ്യമ-ദ്വൈവാര്‍ഷിക സമ്മേളനങ്ങൾ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.