ഈരാറ്റുപേട്ടയിൽ നിലാവ് പദ്ധതി

ഈരാറ്റുപേട്ട: നഗരസഭയിൽ നിലാവ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്​ദുൽ ഖാദർ നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ അഞ്ഞൂറിൽപരം വൈദ്യുതി പോസ്​റ്റുകളിൽ വിളക്കുകൾ സ്ഥാപിച്ചു. 21 ലക്ഷം രൂപ ചെലവഴിച്ചു. ലൈറ്റുകൾക്ക് ഏഴുവർഷത്തെ അറ്റകുറ്റപ്പണി കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തമാണ്. സ്ഥിരം സമിതി അധ്യക്ഷരായ റിയാസ് പ്ലാമൂട്ടിൽ, സുനിത ഇസ്മായിൽ, സഹല ഫിർദൗസ്, അൻസർ പുള്ളോലി, റിസ്വാന സവാദ്, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, പി.എം. അബ്​ദുൽ ഖാദർ, അനസ് പാറയിൽ, സുനിൽകുമാർ, ഫസിൽ റഷീദ്, എസ്.കെ. നൗഫൽ, ഫാസില അബ്സാർ, ഷെഫ്ന അമീൻ, അൻസൽന പരീക്കുട്ടി, ഫൈസൽ പി.ആർ, സജീർ ഇസ്മായിൽ, ഹബീബ്, സിയാദ്, ഷൈമ റസാഖ്, ലീന ജയിംസ്, ഫാത്തിമ സുഹാന, കെ.എസ്.ഇ.ബി അസി. എൻജിനീയർ സുനിത സി.എ, മനോജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി.എ. നാസർ, ഓവർസിയർമാരായ ടോമി, സുൽഫിക്കർ തുടങ്ങിയവർ പങ്കെടുത്തു. --------- പടം ഈരാറ്റുപേട്ട നഗരസഭയിൽ നിലാവ് പദ്ധതി ചെയർപേഴ്സൻ സുഹ്റ അബ്​ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.