പൊന്‍കുന്നം: പൊന്‍കുന്നത്തുനിന്ന് ഈരാറ്റുപേട്ടക്കുള്ള സമാന്തരപാതയായ പൊന്‍കുന്നം-കപ്പാട് റോഡ് തകര്‍ന്നു. പൊന്‍കുന്നം പി.പി റോഡില്‍നിന്ന് ആരംഭിക്കുന്ന റോഡിലെ റോയല്‍ ബൈപാസ് ലൈന്‍ ഭാഗത്താണ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്. പൊന്‍കുന്നത്തുനിന്ന് കാഞ്ഞിരപ്പള്ളിയില്‍ എത്താതെ കപ്പാട് വഴി ഈരാറ്റുപേട്ടയില്‍ എത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. മാന്തറ പള്ളി, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, കപ്പാട് പള്ളി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് അടക്കം ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. പൊന്‍കുന്നം മുതല്‍ മാന്തറ വരെ ഭാഗവും തമ്പലക്കാട് ഷാപ്പുപടി മുതല്‍ കപ്പാട് വരെയും കുഴികള്‍ നിറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് റോഡിലെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം പൊതുമരാമത്ത് വകുപ്പിൻെറ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും പിന്നീട് എങ്ങുമെത്തിയില്ല. കനത്ത മഴയില്‍ റോഡിലെ ഇളകിയ ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടു. അടിയന്തരമായി റോഡ് റീടാറിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ------------- പടം: KTL VZR 1 kappad Road പൊന്‍കുന്നം-കപ്പാട് റോഡില്‍ റോയല്‍ ബൈപാസ് ലൈനില്‍ രൂപപ്പെട്ട കുഴികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.