നാലുമണിക്കാറ്റിൽ 'തണൽ' പദ്ധതിക്ക് തുടക്കം

കോട്ടയം: ഗ്രാമീണ വഴിയോര വിശ്രമകേന്ദ്രമായ നാലുമണിക്കാറ്റിൽ ഇനി രുദ്രാക്ഷവും തമ്പകവും കാട്ടു മാവും പൂത്തുലയും. മുഖ്യ ബൈപാസ് റോഡുകളിലും സംസ്ഥാന ഹൈവേയിലും ഇവയുൾപ്പെടെ ഇരുപതോളം ഇനം വൃക്ഷങ്ങൾ നട്ടുവളർത്തുന്ന തണൽ പദ്ധതി കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്​കരണ വിഭാഗം എ.സി.എഫ് സാജു കെ.എ, ഡി.എഫ്.ഒ ഡോ. ജി. പ്രസാദ്, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സനീജു എം.സാലു എന്നിവർ സംസാരിച്ചു. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും മണർകാട് സൻെറ്​ മേരീസ് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മണർകാട് ഏറ്റുമാനൂർ ബൈപാസ് റോഡിലും എം.സി റോഡിലുമായി മുന്നൂറോളം തൈകളാണ് ആദ്യ ഘട്ടത്തിൽ നടുന്നത്. KTL NALUMANIKKATTU - നാലുമണിക്കാറ്റിൽ വൃക്ഷങ്ങൾ നട്ടുവളർത്തുന്ന തണൽ പദ്ധതി കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.