ജില്ലതല എയ്ഡ്സ് ദിനാചരണം; ഇന്ന് സ്നേഹദീപം തെളിക്കും

കോട്ടയം: ജില്ല ഭരണകൂടത്തി​ൻെറ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം ബുധനാഴ്ച ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ നടക്കും. 'അസമത്വങ്ങൾ ഇല്ലാതാക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം' സന്ദേശത്തിലൂന്നിയ ദിനാചരണത്തി​ൻെറ ജില്ലതല ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി മുഖ്യാതിഥിയാകും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ബുധനാഴ്ച രാവിലെ 10 മുതൽ കോളജ് ഓഡിറ്റോറിയത്തിൽ സോഷ്യൽ വർക്ക് ഡിപ്പാർട്മൻെറി​ൻെറ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ചൊവ്വാഴ്​ച വൈകീട്ട് ആറിന് ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന സ്നേഹദീപം തെളിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും ഫ്ലാഷ് മോബും തെരുവ് നാടകവും ജില്ലയിലെ വിവിധ കോളജുകളിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ എയ്ഡ്സ് ദിനാചരണത്തി​ൻെറ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിക്കും. ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നിന് കോട്ടയം റെയിൽവേ സ്​റ്റേഷനിലും വൈകീട്ട് 5.30ന് ഗാന്ധി സ്‌ക്വയറിലും രാമപുരം മാർ അഗസ്തിനോസ് കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഗാന്ധി സ്‌ക്വയറിൽ ബി.സി.എം കോളജ് വിദ്യാർഥികളുടെ തെരുവു നാടകവും അരങ്ങേറും. ഡിസംബർ ഒന്നിന് രാവിലെ 10.30ന് കോട്ടയം റെയിൽവേ സ്​റ്റേഷനിലും 11.30ന് നാഗമ്പടം ബസ് സ്​റ്റാൻഡിലും മാന്നാനം കെ.ഇ. കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. ഉച്ചക്ക്​ 12ന് നാഗമ്പടം ബസ് സ്​റ്റാൻഡിൽ ബി.സി.എം കോളജ് വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.