കാഞ്ഞിരപ്പള്ളി: ലോക അറബി ഭാഷ ദിനത്തിൻെറ ഭാഗമായി എൻ.എച്ച്.എ യു.പി സ്കൂൾ അറബിക് ക്ലബിൻെറ നേതൃത്വത്തിൽ സെമിനാറും അൽ മിസ്ബാഹ് മാഗസിൻ പ്രകാശനവും നടന്നു. ലോകത്തെ സമ്പന്ന ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ സൗന്ദര്യം കൂടുതൽ പ്രകാശിപ്പിക്കുവാൻ അറബി സാഹിത്യങ്ങളെയും കവിതകളെയും പ്രോത്സാഹിപ്പിക്കൽ അനിവാര്യമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മാഗസിൻ പ്രകാശനവും സെമിനാർ ഉദ്ഘാടനവും ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.എച്ച്. ഷൈലജ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് നാദിർഷ അധ്യക്ഷതവഹിച്ചു. ബി.പി.സി റീബി സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക ദീപ യു.നായർ, നാസർ മുണ്ടക്കയം, ടി.എം. നജ്മി, അമ്പിളി ആർ.നായർ, എബിൻ കെ.പുന്നൂസ്, പി.എ. നസിം എന്നിവർ സംസാരിച്ചു. KTL VZR 2 N. H. A. UPS ചിത്രവിവരണം ലോക അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ അറബിക് യു.പി സ്കൂൾ പുറത്തിറക്കിയ 'അൽ മിസ്ബാഹ്' അറബിക് മാഗസിൻ പ്രകാശനം എ.ഇ.ഒ പി.ച്ച്. ഷൈലജ ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ റീബിക്ക് നൽകി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.