മെത്രാപ്പോലീത്ത തെരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാര്‍ഥികളായി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത തെരഞ്ഞെടുപ്പിന്​ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. മെത്രാൻ സ്ഥാനത്തേക്ക്​ ഏഴുപേരെ​ തെരഞ്ഞെടുക്കുന്നതിന്​ 11 സ്ഥാനാര്‍ഥിയാണുള്ളത്​. സ്ക്രീനിങ്​ കമ്മിറ്റി കണ്ടെത്തിയ 14 പേരിൽനിന്ന്​ ​മാനേജിങ്​ കമ്മിറ്റിയാണ്​ അന്തിമസ്ഥാനാർഥിക​ളെ കണ്ടെത്തിയത്​. വെള്ളിയാഴ്ച ചേർന്ന മാനേജിങ്​ കമ്മിറ്റിയിൽ വോട്ടിങ്ങിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്​. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കബാവ അധ്യക്ഷത വഹിച്ചു. 198 മാനേജിങ്​ കമ്മിറ്റി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുത്തു. ഫാ. എബ്രഹാം തോമസ്, ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. എല്‍ദോ ഏലിയാസ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാന്‍ എന്നിവരാണ്​ അന്തിമപട്ടികയിലുള്ളത്​. ഇതില്‍നിന്ന്​ ഏഴുപേരെ 25ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം തെരഞ്ഞെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.