തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുവിന്റെ 144ാമത് ജന്മദിനം 13 മുതൽ 19 വരെ സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും. 13ന് സഭാ ആസ്ഥാനത്ത് പ്രസിഡന്റ് വൈ. സദാശിവൻ കൊടി ഉയർത്തും. വൈകീട്ട് മൂന്നിന് എട്ടുകരസംഗമം. രാത്രി എട്ടിന് എട്ടുകര സമ്മേളനം സഭാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റിട്ട.ജഡ്ജി ഡോ. പി.എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. 14ന് രാവിലെ 10ന് നടക്കുന്ന സെമിനാർ എഴുത്തുകാരി ഡോ. രേഖ രാജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് യുവജന സംഘം പ്രതിനിധി സമ്മേളനം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. 15ന് രാത്രി എട്ടിന് മതസമ്മേളനം സി.എസ്.ഐ മുൻ മോഡറേറ്റർ തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യും. 16ന് വൈകീട്ട് നാലിന് ഭക്തിഘോഷയാത്ര നെല്ലാട് ജങ്ഷനിൽനിന്ന് ശ്രീകുമാർ നഗറിലേക്ക് നടക്കും. രാത്രി എട്ടിന് പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. 17ന് ഉച്ചക്ക് രണ്ടിന് ജന്മദിന സമ്മേളനം മന്ത്രി വി.എൻ. വാസവനും ഏഴിന് വിദ്യാർഥി യുവജന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 10ന് ഭക്തിഗാനാലാപനം നടക്കും. 19ന് വൈകീട്ട് അഞ്ചിന് കൊടിയിറക്കോടെ ജന്മദിന മഹോത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.