മഞ്ഞനിക്കരയിൽ തീർഥാടകർ എത്തി; പെരുന്നാൾ ഇന്ന്​ കൊടിയിറങ്ങും

കാലതാമസം കൂടാതെ നിയമനിർമാണം നടത്തണം- ജോസഫ്​ മാർ ഗ്രിഗോറിയോസ്​ മഞ്ഞനിക്കര(പത്തനംതിട്ട ): ജനകീയ സർക്കാർ സമൂഹത്തിലെ അധാർമികത നോക്കിനിൽക്കരുതെന്നും സർക്കാർ ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. കാലതാമസം കൂടാതെ നിയമനിർമാണം നടത്തി സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ഞനിക്കരയിൽ മാർ ഏലിയാസ് ബാവായുടെ 90 ാമത് പെരുന്നാളിന് അനുബന്ധിച്ച്​ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. വിശ്വാസികളും പൊതുസമൂഹവും സഭയും കോടതികളും സർക്കാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സഭകൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതിന്​ ഏക പോംവഴി നിയമനിർമാണം മാത്രമാണെന്ന്​ മെത്രാപ്പോലീത്ത പറഞ്ഞു. സന്ധ്യാ പ്രാർഥനക്ക്​ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ദയറ തലവൻ മാർ അത്തനാസ്യോസ് ഗീവർഗീസ്, മാർ മിലിത്തിയോസ് യൂഹാനോൻ, മാർ തേവോദോസ്യോസ് മാത്യൂസ്, മാത്യൂസ് മോർ തീമോത്തിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ കൂറീലോസ്, മാത്യൂസ് മാർ അപ്രേം, ഏലിയാസ് മാർ അത്തനാസ്യോസ്, ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്കോപ്പ, ഫാ. ബെൻസി മാത്യു, ഫാ. സാംസൺ വർഗീസ്, ഫാ. റോബി ആര്യാട്ട്, ഫാ. ഏലിയാസ് ജോർജ് എന്നിവർ പങ്കെടുത്തു. തീർഥയാത്ര സംഘത്തെ ദയറ കവാടത്തിൽ മാർ തീമോത്തിയോസ് മാത്യൂസ്, മാർ ഇവാനിയോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ മൂന്ന്​ മണിക്ക് മഞ്ഞനിക്കര സ്തേഫാനോസ് കത്തീഡ്രലിൽ മാർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാനയും ദയറ കത്തീഡ്രലിൽ 5.45 ന് മൂന്നിൻമേൽ കുർബാനയും നടക്കും. 8.30നു കുർബാനയോടെ പെരുന്നാൾ സമാപിക്കും. PTG 25 MANJANIKKARA മഞ്ഞനിക്കരയിൽ കാൽനടയായി വന്ന തീർഥാടകരെ ദയറ കവാടത്തിൽ മാത്യൂസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.