മാതൃഭാഷാ പ്രചാരണവുമായി മന്ദിരം സ്‌കൂൾ

പൊൻകുന്നം: ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്‌കൂൾ തിങ്കളാഴ്ച ക്ലാസുകൾ ഒഴിവാക്കി പൂർണമായും ഒരുദിവസം മലയാളത്തി‍ൻെറ മഹത്വം കുട്ടികൾക്കും രക്ഷിതാക്കൾക്കും പകരുന്നതിന് ചെലവഴിച്ചു. എം.ടി വാസുദേവൻ നായർ തയാറാക്കിയ മാതൃഭാഷാ പ്രതിജ്ഞയോടെയായിരുന്നു തുടക്കം. സി.ഡി. ബാബു ചങ്ങനാശ്ശേരിയുടെ നേതൃത്വത്തിൽ പരമ്പരാഗത നാടൻപാട്ടുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ അവതരിപ്പിച്ചു. രാവിലെ മുതൽ വൈകീട്ട് വരെ മാതൃഭാഷാ പ്രചാരണപരിപാടികളോടെയായിരുന്നു ആഘോഷം. എല്ലാവർക്കും സ്‌കൂളിൽ ഉച്ചഭക്ഷണവും നൽകി. മാനേജർ കെ.ആർ. സുരേഷ് ബാബു, പ്രഥമാധ്യാപകൻ കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്‍റ്​ അശോക് കുമാർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. KTL VZR 8 Mathru Bhasha ചിത്രവിവരണം ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്‌കൂളിൽ മാതൃഭാഷാ ദിനാചരണത്തിൽ നാടൻപാട്ടുകലാകാരൻ സി.ഡി. ബാബു സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.