മലയാളഭാഷാ പ്രതിജ്ഞയെടുത്ത്​ വിദ്യാർഥികൾ

കോട്ടയം: ലോക മാതൃഭാഷാ ദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ മലയാള ഭാഷാ പ്രതിജ്ഞയെടുത്തു. അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പ്രതിജ്ഞയെടുത്തത്. പുലിയന്നൂർ ആശ്രമം സർക്കാർ എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി പങ്കെടുത്തു. സാഹിത്യകാരൻ രവി പുലിയന്നൂർ സന്നിഹിതനായി. കാഞ്ഞിരപ്പള്ളി മുരിക്കുംവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഭാഷാപ്രതിജ്ഞ ചടങ്ങിനുശേഷം മാതൃഭാഷാ പ്രാധാന്യം സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ വിഷയാവതരണവും ചർച്ചകളും സംഘടിപ്പിച്ചു. KTL mathrubhasha മുരിക്കുംവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഭാഷാ പ്രതിജ്ഞയെടുക്കുന്നു ധർണ നടത്തും മണിമല: മണിമല മേജർ കുടിവെള്ള പദ്ധതിയോട് അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ കേരള കോൺഗ്രസ്​ നിയോജകമണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട്​ നാലന്​ മണിമല ബസ് സ്റ്റാൻഡ് ജങ്​ഷനിൽ സായാഹ്നധർണ സംഘടിപ്പിക്കും. പാർട്ടി വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്​ഘാടനം ചെയ്യും. സി.വി. തോമസ് കുട്ടി, പ്രസാദ് ഉരുളികുന്നം, മറിയാമ്മ മുള്ളുകാലായിൽ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.