നിരോധിത പുകയില ഉൽപന്നങ്ങള്‍ വിറ്റയാള്‍ പിടിയില്‍

കറുകച്ചാല്‍: 250 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാള്‍ പിടിയില്‍. നെടുംകുന്നം പാലപ്പടി നാരങ്ങാംകുന്നേല്‍ രാജപ്പനാണ്​ (56) അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ ഋഷികേശന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വീടിനോട് ചേര്‍ന്ന് ചാക്കിനുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു. വ്യാപകമായി പുകയിലെ ഉൽപന്നങ്ങളെത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. മുമ്പ്​ അനധികൃത മദ്യവില്‍പനക്കും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യത്തില്‍ വിട്ടയച്ചു. രാജപ്പന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.