ഡോ. കെ.എൻ. രാഘവൻ ഐ.ആർ.എസ്​.ജിയുടെ ചെയർമാനാകും

​കോട്ടയം: ഇന്‍റർനാഷനൽ റബർ സ്റ്റഡി ഗ്രൂപ്പിന്‍റെ(ഐ.ആർ.എസ്​.ജി.) അധ്യക്ഷസ്​ഥാനം ഇന്ത്യക്ക്​. ഇന്ത്യയെ പ്രതിനിധാനം ചെയ്ത്​ റബർബോർഡ്​ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ​ ചെയർമാനാകും. രണ്ട് വർഷത്തേക്കാണ്​ കാലാവധി. ഐവറി കോസ്റ്റിന്‍റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ്​ ഇന്ത്യക്ക്​ അധ്യക്ഷപദവി ലഭിച്ചത്​. പ്രകൃതിദത്തറബർ, കൃത്രിമ റബർ എന്നിവയുടെ ഉൽപാദനവും ഉപഭോഗവും നടത്തുന്ന രാജ്യങ്ങൾ അംഗങ്ങളായുള്ള അന്താരാഷ്ട്രസംഘടനയാണ് രാജ്യാന്തര റബർ പഠന സംഘം. സിംഗപ്പൂർ ആസ്​ഥാനമായുള്ള സംഘടന 1944ലാണ് ഇന്നത്തെ രീതിയിൽ രൂപവത്കരിക്കപ്പെട്ടത്. പുതിയ ചെയർമാൻ ഡോ. കെ.എൻ. രാഘവൻ മാർച്ച് 31ന് സിംഗപ്പൂരിൽ അംഗരാജ്യങ്ങളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.