കോട്ടയം: മടങ്ങിവരുന്ന പ്രവാസി മലയാളികൾ കേരളത്തിന്റെ തലച്ചോറാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അനുഭവസമ്പത്തുമായാണ് ഈ പ്രവാസി മലയാളികൾ എത്തുന്നത്. ഈ അനുഭവസമ്പത്ത് നാടിന് പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്-എം രൂപവത്കരിച്ച പ്രവാസി കേരള കോൺഗ്രസ്-എം കേരള ഘടകത്തിന്‍റെ ഉദ്ഘാടനവും സംസ്ഥാന നേതൃസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കോഓഡിനേറ്റർ ഡോ. ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാർട്ടി ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ്-എം കോട്ടയം ജില്ല പ്രസിഡന്റ് സണ്ണി തെക്കേടം, പാർട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, കോട്ടയം ജില്ല കോഓഡിനേറ്റർ ജോണി എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.