കുറവിലങ്ങാട്: കോഴാ നരസിംഹക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം നാലിന് തുടങ്ങും. വൈകീട്ട് 7.30ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആഘോഷത്തിന് തിരിതെളിക്കും. ക്ഷേത്ര പുനരുദ്ധാരണനിധി സമാഹരണം ഉദ്ഘാടനം ഇൻകം ടാക്സ് അസി. കമീഷണർ ജ്യോതിസ് മോഹൻ നിർവഹിക്കും. തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. എട്ടിന് ചലച്ചിത്രതാരം ദേവിചന്ദന അവതരിപ്പിക്കുന്ന നൃത്തം. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ദിവസവും രാത്രി ഏഴിന് കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നരസിംഹജയന്തി ദിനമായ 15ന് രാവിലെ ഒമ്പതു മുതൽ കോഴിക്കോട് പ്രശാന്ത വർമയുടെ മാനസ ജപലഹരി, 11.45 മുതൽ ദർശന പ്രധാനമായ ലക്ഷ്മീനരസിംഹ പൂജ, കദളിക്കുല സമർപ്പണം, ഒരുമണി മുതൽ നരസിംഹസ്വാമിയുടെ പിറന്നാൾ സദ്യ, വൈകീട്ട് 5.30ന് ദശാവതാരമാലിക, 6.45ന് ദീപാരാധന, ഏഴിന് മാതംഗി സത്യമൂർത്തിയുടെ സംഗീത സദസ്സ് എന്നിവയുണ്ടാവും. റെയിൽവേ ഗേറ്റ് അടിച്ചിടും കോട്ടയം: കോട്ടയം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച രാവിലെ എട്ടു മുതൽ മൂന്നിന് വൈകീട്ട് ആറുവരെയും കൊച്ചടിച്ചിറ ഗേറ്റ് നാലിന് രാവിലെ എട്ടുമുതൽ അഞ്ചാം തീയതി വൈകീട്ട് ആറുവരെയും അടച്ചിടുമെന്ന് എ.ഡി.എം ജിനി പുന്നൂസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.