കെ.എം. മാണി കാരുണ്യഭവനം; താക്കോൽ കൈമാറി

പൊൻകുന്നം: കേരള കോൺഗ്രസ് എം സംസ്ഥാന സമിതിയുടെ ആഹ്വാനം അനുസരിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ കെ.എം. മാണി കാരുണ്യഭവനത്തിന്‍റെ താക്കോൽ പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി കൈമാറി. പൊതുപ്രവർത്തകനും എലിക്കുളം ഗ്രാമപഞ്ചായത്തിലെ മുൻ അംഗവുമായ തോമസ്​കുട്ടി വട്ടയ്ക്കാട്ടാണ് സ്വന്തംനിലയിൽ ഭവനനിർമാണത്തിനുള്ള മുഴുവൻ ചെലവും ഏറ്റെടുത്തത്. 13 ലക്ഷത്തിൽപരം രൂപ ചെലവഴിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള വീട് ഭവനരഹിതനായിരുന്ന ഇളങ്ങുളം രണ്ടാംമൈൽ പുത്തൻകുളത്തിൽ ചന്ദ്രൻ നായർക്കാണ് നൽകിയത്. കെ.എം. മാണിയുടെ ചരമദിനത്തിൽ പാർട്ടി നടത്തിയ ആഹ്വാനം ഇളങ്ങുളം വട്ടക്കാട്ട് തോമസകുട്ടിയും കുടുംബവും സ്വയമേ ഏറ്റെടുക്കുകയായിരുന്നു. വീട് നിർമിച്ചുനൽകിയ തോമസ്കുട്ടിയെ ജോസ് കെ.മാണി എം.പി പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, അഡ്വ. ജോസ് ടോം, ബേബി ഉഴുത്തുവാൽ, ജോർജ്കുട്ടി ആഗസ്തി, സണ്ണി തെക്കേടം, ഫിലിപ് കുഴികുളം, സാജൻ തൊടുക, കെ.പി. ജോസഫ്, ജെസി ഷാജൻ, സണ്ണിക്കുട്ടി അഴകമ്പ്ര, മനോജ് മറ്റമുണ്ടേൽ, ഷാജി പാമ്പൂരി, ജോമോൾ മാത്യു, ജൂബിച്ചൻ ആനിതോട്ടം, എസ്. ഷാജി, സെൽവി വിൽസൺ, അഡ്വ. സുമേഷ് ആൻഡ്രൂസ്, ഡോ ബിബിൻ കെ.ജോസ്, വിഴിക്കത്തോട് ജയകുമാർ, ജിമ്മിച്ചൻ ഈറ്റത്തോട്, ജിമ്മിച്ചൻ മണ്ഡപത്തിൽ, സജി പേഴുംതോട്ടം, ജയിംസ് തകടിയേൽ, രാജേഷ് പള്ളത്ത്, ജസ്റ്റിൻ വട്ടക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. KTL VZR 4 K.M. Mani Karunya Bhavan ചിത്രവിവരണം ഇളങ്ങുളം രണ്ടാം മൈലിൽ പണി പൂർത്തീകരിച്ച കെ. എം. മാണി കാരുണ്യ ഭവനത്തി‍ൻെറ താക്കോൽ ജോസ് കെ മാണി എം. പി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.