റിസർച് ഫെലോ ഒഴിവ്

കോട്ടയം: എം.ജി സർവകലാശാല ആബ്‌ടെക് എന്ന ഓർഗാനിക് കമ്പനിയുമായി ചേർന്ന് നടത്തുന്ന മൈക്രോന്യൂട്രിയന്‍റ്​സ് ഫോർ അഗ്രികൾചർ ആപ്ലിക്കേഷൻ എന്ന റിസർച് പ്രോജക്ടുമായി ബന്ധപ്പെട്ട് റിസർച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാനതീയതി മേയ് 10. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക. റദ്ദാക്കിയ പരീക്ഷ ഏപ്രിൽ 12ന് നടത്തി പിന്നീട് റദ്ദാക്കിയ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽ.ബി (ഓണേഴ്‌സ്) (2018 അഡ്മിഷൻ - റെഗുലർ) പരീക്ഷയുടെ എഫ്​.സി 11 കോർപറേറ്റ് അക്കൗണ്ടിങ്​ പേപ്പറിന്‍റെ പുനഃപരീക്ഷ മേയ് 10ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല. പ്രാക്ടിക്കൽ പരീക്ഷ അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ/ഡി.ഡി.എം.സി.എ (റെഗുലർ / സപ്ലിമെന്‍ററി) ഫെബ്രുവരി 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 11 മുതൽ 25വരെ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. മൂന്നാം സെമസ്റ്റർ ഐ.എം.സി.എ/ഡി.ഡി.എം.സി.എ (റെഗുലർ / സപ്ലിമെന്‍ററി) ഫെബ്രുവരി 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മേയ് ഒമ്പത്​ മുതൽ 24വരെ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. പരീക്ഷഫീസ് ഒന്നാം സെമസ്റ്റർ എം.എ-എച്ച്.ആർ.എം (2021 അഡ്മിഷൻ - റെഗുലർ / എം.എച്ച്.ആർ.എം (2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ്​​ / സപ്ലിമെന്‍ററി, 2018,2019 അഡ്മിഷൻ - സപ്ലിമെന്‍ററി) പരീക്ഷകൾ 25ന് ആരംഭിക്കും. പിഴയില്ലാതെ മേയ് 11വരെയും 525 രൂപ പിഴയോടുകൂടി മേയ് 12നും 1050 രൂപ സൂപ്പർഫൈനോടുകൂടി മേയ് 13നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസ് പരീക്ഷഫീസിന് പുറമെ അടക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.