വാഴൂർ: വാഴൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരുവുനായുടെ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. ഉള്ളായത്ത് നാലുപേർക്കും പതിനെട്ടാം മൈലിൽ മൂന്ന് പേർക്കുമാണ് കടിയേറ്റത്. ഉള്ളായത്തിൽ പേപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പേടിച്ചാണ് വഴി നടക്കുന്നത്.തെരുവ് നായ്ക്കളെ പിടികൂടാൻ പഞ്ചായത്തുകൾക്ക് നിയമപരമായ അധികാരമില്ലെന്ന് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പറഞ്ഞു.
തെരുവുനായ്ക്കൾക്ക് ഗ്രാമപഞ്ചായത്ത് വാക്സിനേഷൻ നൽകുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം 100 തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നൽകി. ഈ വർഷവും വാക്സിനേഷൻ നൽകുമെന്ന് വി.പി. റെജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.