പാമ്പാടി: കാട്ടുപന്നികൾ ഉൾപ്പെടെ മനുഷ്യനും കൃഷിക്കും നാശംവരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാതീതമായി പെരുകുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം കേരളത്തിന് വിട്ടുനൽകണമെന്ന് എൻ.സി.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ ആവശ്യപ്പെട്ടു. പാമ്പാടിയിൽ ചേർന്ന എൻ.സി.പി പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് ജയ്മോൻ ജേക്കബ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി രാജശേഖര പണിക്കർ, ജില്ല ട്രഷറർ രഘു ബാലരാമപുരം, വിജയൻ നായർ, റെജി കൂരോപ്പട, മാത്യു പാമ്പാടി, ജിജി വാകത്താനം, എം.ജി. അനിൽകുമാർ, എബിസൺ, ഗോപാലകൃഷ്ണൻ നായർ, ജെസി മാത്യു എന്നിവർ സംസാരിച്ചു. KTL VZR 3 NCP ചിത്രവിവരണം എൻ.സി.പി പുതുപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.