യുവാവിനെ കാണാതായതായി പരാതി

ചങ്ങനാശ്ശേരി: പെരുന്ന സ്വദേശിയായ യുവാവിനെ കാണാതായതായി ബന്ധുക്കളുടെ പരാതി. പെരുന്ന തേവരുകളത്തിൽ വീട്ടിൽ ഷിജു ആന്‍റണിയെയാണ്​ (36) വ്യാഴാഴ്ച വൈകീട്ട്​ മുതൽ കാണാതായത്. മാതാവിന്റെ പെട്ടെന്നുള്ള നിര്യാണത്തെതുടർന്ന് യുവാവ് മാനസിക ബുദ്ധിമുട്ടിലായിരുന്നെന്ന് ബന്ധുക്കൾ ചങ്ങനാശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാണാതായ ദിവസം നീല പാന്റ്​സും ഗ്രേയിൽ പുള്ളി നിറത്തിലുള്ള ഷർട്ടുമാണ് ധരിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.