ചങ്ങനാശ്ശേരി: മുന്‍സിഫ് കോടതിയുടെ ശതാബ്ദി സ്മാരകമായി കോടതിവളപ്പില്‍ ആധുനിക നിലവാരത്തിലുള്ള റഫറന്‍സ് ലൈബ്രറി നിര്‍മിക്കുന്നതിന് തുക അനുവദിക്കുമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. നിർദിഷ്ട ലൈബ്രറിയില്‍ റഫറന്‍സ് ഹാള്‍, കമ്പ്യൂട്ടര്‍ സംവിധാനത്തോട് കൂടിയ റിസര്‍ച് ഹാള്‍, റീഡിങ് റൂം തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എന്‍.എ. സിര്‍ഷ, മുന്‍സിഫ് ജെയ്ബി കുര്യാക്കോസ് എന്നിവര്‍ക്ക് ബാര്‍ അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. സി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ജില്ല ജഡ്ജ് ജി.പി. ജയകൃഷ്ണന്‍, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കൃഷ്ണദാസ്, അഭിഭാഷകരായ പി.സി. ചെറിയാന്‍, കെ. മാധവന്‍ പിള്ള, പി. ദീപു, ഇ.എ. സജികുമാര്‍, എം.എസ്. പ്രദീപ്, സാലിമ്മ തോമസ്, പി.എ. നവാസ്, പി.എ. നസീര്‍, പി.ജെ. ജ്യോതി, വി.ആര്‍. രാജു, സോജന്‍ പവിയാനോസ്, പി.എ. സുജാത, സുജി പ്രമോദ്, ഡെന്നീസ് ജോസഫ്, അജീഷ് പി. നായര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാനവാസ്, ക്ലര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി കെ.പി. പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. KTL CHR 6 BAR. Asso ചങ്ങനാശ്ശേരി ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.