നെടുംകുന്നം ഭദ്രകാളി ക്ഷേത്രത്തില്‍ മേടപ്പൂര ഉത്സവം

നെടുംകുന്നം: ഭദ്രകാളി ക്ഷേത്രത്തിലെ മേടപ്പൂര ഉത്സവം ​​ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് സംഗീതസദസ്സ്​, എട്ടിന് ഹിഡുംബന്‍പൂജ തുടർന്ന്​ കാവടിവിളക്ക് എന്നിവ നടക്കും. ബുധനാഴ്ച രാവിലെ 10ന് വിവിധ സമിതികളുടെ നേതൃത്വത്തില്‍ കാവുംനട കവലയിലേക്ക് കാവടി, കുംഭകുട ഘോഷയാത്ര. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് സംയുക്ത ഘോഷയാത്ര. 1.30ന് കാവടി അഭിഷേകം. വൈകീട്ട് 7.30ന്​ കളമെഴുത്തും പാട്ടും, 7.45ന് വലിയഗുരുതി, രാത്രി 11ന് ഗരുഡന്‍വരവ് എന്നിവയുമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.