റോഡ് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി

മൂന്നിലവ്: കാഞ്ഞിരംകവല-മേച്ചാൽ-നരിമറ്റം റോഡ് നവീകരണം മലയോര മേഖലയുടെ വികസനത്തിന് നിർണായക പങ്കുവഹിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം.എൽ.എ. നവീകരണ പ്രവർത്തനങ്ങളിൽ എം.എൽ.എ സംതൃപ്തി പ്രകടിപ്പിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോഷി ജോഷ്വ, ജോയി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിന്ദു സെബാസ്റ്റ്യൻ, മേച്ചാൽ വാർഡ് മെംബർ പി.എൽ. ജോസഫ്, യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്‍റ്​ സ്റ്റാൻലി മാണി എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.