കോട്ടയം: സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളർന്നുയരുന്നതിന് പൊതുമേഖല സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ മുന്നേറുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ സ്ഥാപിച്ച കേരള റബർ ലിമിറ്റഡ് (കെ.ആർ.എൽ) കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിനോട് ചേർന്ന് സജ്ജമാക്കുന്ന കേരള റബർ കമ്പനിയുടെ പ്രവർത്തനത്തിലൂടെ റബർ മേഖലയിൽനിന്ന് കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എൽ നിർമാണത്തിനായി കിഫ് കോണും റബർ ബോർഡും ചേർന്ന് തയാറാക്കിയ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. കെ.ആർ.എൽ. ചെയർപേഴ്സൻ ഷീല തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് സ്‌പെഷൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. സെബാസ്റ്റ്യൻ തോമസ് എന്നിവർ സംസാരിച്ചു. KTG MINISTER RAJEEV- കേരള റബർ ലിമിറ്റഡ് കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരിൽ മന്ത്രി പി. രാജീവ് നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.