ശമ്പള സ്​കെയിൽ ഇല്ല; പ്രഥമാധ്യാപകർ പ്രക്ഷോഭത്തിന്​

കോട്ടയം: സ്ഥാനക്കയറ്റം ലഭിച്ച് ഏഴുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ആയിരത്തി അഞ്ഞൂറോളം പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് ശമ്പള സ്കെയിൽ അനുവദിക്കുന്നില്ല. പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരുടെ ശമ്പള സ്കെയിൽ എടുത്തുകളയാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) കുറ്റപ്പെടുത്തി. സ്കെയിൽ ഉടൻ അനുവദിക്കണമെന്നും അതുവരെ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി കെ.പി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്.എസ്. അനിൽകുമാർ, കെ. മുഹമ്മദ് സാലിം, പി. ശ്രീകാന്ത്, ബി. ഉഷാകുമാരി, വി. നാരായണൻ, എസ്.എസ്. ഷൈൻ, മിനി മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.