വീട് കുത്തിത്തുറന്ന് കവർച്ച 13 പവനും 1,35,000 രൂപയും നഷ്​ടപ്പെട്ടു

പൊൻകുന്നം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച. 1,35,000 രൂപയും 13 പവൻ സ്വർണവും 35,000 രൂപ വിലയുള്ള വാച്ചുകളും നഷ്​ടപ്പെട്ടു. പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ ദിനേശ് ബാബുവി​ൻെറ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാവിലെ ദിനേശ് ബാബുവും കുടുംബാംഗങ്ങളും അടൂരിലേക്ക് യാത്ര പോയിരുന്നു. തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവാതിലി​ൻെറ പൂട്ട് പൊളിച്ചാണ് മോഷ്​ടാക്കൾ ഉള്ളിൽ കടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തിരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, പൊൻകുന്നം എസ്​.എച്ച്​.ഒ സജിൻ ലൂയിസൺ, എസ്.ഐ. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. KTL VZR 4 House Theft പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ ദിനേശ് ബാബുവി​ൻെറ വീടി​ൻെറ വാതിൽ കുത്തിപ്പൊളിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.