തൊടുപുഴ: ഐക്യ മലഅരയ മഹാസഭ സംസ്ഥാന സമ്മേളനം മേയ് 15ന് ഇടുക്കി നാടുകാണിയില്‍ നടക്കും. നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ നടക്കുന്ന സമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിര്‍ധന കുടുംബങ്ങളെ സഹായിക്കാന്‍ സഭ ആരംഭിക്കുന്ന ശബരി സാന്ത്വനം പദ്ധതിയില്‍ നിന്നുള്ള ധനസഹായവിതരണം ജില്ല പഞ്ചായത്ത് ധനകാര്യ ഉപാധ്യക്ഷനും സി.പി.എം ജില്ല സെക്രട്ടറിയുമായ സി.വി വര്‍ഗീസ് നിർവഹിക്കും. ഉച്ചക്ക് 12.30ന് പ്രതിനിധി സമ്മേളനത്തിൽ ഐക്യ മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് റിപ്പോർട്ട് അവതരിപ്പിക്കും. ഗോത്ര ജനതയുടെ കൈവശഭൂമിക്ക് പട്ടയവിതരണം വേഗത്തിലാക്കുക. കെ.എ.എസ് നിയമനങ്ങളില്‍ പട്ടികവര്‍ഗ സംവരണം ആദ്യ പത്ത് റാങ്കിനുള്ളില്‍ നല്‍കുക, പട്ടികവിഭാഗ മാനേജ്മെന്‍റിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും. വാർത്തസമ്മേളനത്തില്‍ സഭ പ്രസിഡന്‍റ് സി.ആര്‍. ദിലീപ്കുമാര്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സിന്ധു പുഷ്പരാജന്‍, രാജന്‍ പാലകുന്നേല്‍, ഇ.എസ്. അനീഷ്, ഇ.കെ. രാജപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.