ചങ്ങനാശ്ശേരി: സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 52ാമത് ചരമവാർഷികം വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആചരിക്കും. പെരുന്ന മന്നം സമാധി മണ്ഡപത്തിൽ അന്നേദിവസം ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും ഉപവാസവും സമൂഹപ്രാർഥനയും നടക്കും. രാവിലെ മുതൽ സമുദായ ആചാര്യൻ ഇഹലോകവാസം വെടിഞ്ഞ 11.45വരെ നടക്കുന്ന ചടങ്ങിൽ എല്ലാ സമുദായ അംഗങ്ങൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും കോവിഡ് നിബന്ധനകൾ പാലിച്ച് പങ്കെടുക്കാം. കരയോഗങ്ങളുടെയും താലൂക്ക് യൂനിയനുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ ആറു മുതൽ 11.45വരെ സമുദായ ആചാര്യന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.