ജില്ലയിൽ 300പേർക്ക്​ കോവിഡ്

കോട്ടയം: ജില്ലയിൽ 300പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 293പേർക്ക്​ സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന്​ പുറത്തുനിന്നെത്തിയ ഏഴുപേർ രോഗബാധിതരായി. 454പേർ രോഗമുക്തരായി. 2638 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 140 പുരുഷന്മാരും 129 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 68പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5107 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 326557 കോവിഡ് ബാധിതരായി. 319407 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 24852 പേർ ക്വാറൻറീനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-37, ചങ്ങനാശ്ശേരി-21, കാഞ്ഞിരപ്പള്ളി-11, തൃക്കൊടിത്താനം-10, മാടപ്പള്ളി, രാമപുരം, ആർപ്പൂക്കര-8, എലിക്കുളം, പാമ്പാടി, ഏറ്റുമാനൂർ, പാലാ, കുറിച്ചി-7, വാഴപ്പള്ളി, ഭരണങ്ങാനം, വൈക്കം, പനച്ചിക്കാട്, അകലക്കുന്നം, വിജയപുരം-6, ഉഴവൂർ, കടനാട്, കറുകച്ചാൽ, കൂരോപ്പട, പുതുപ്പള്ളി, എരുമേലി, കരൂർ, വെള്ളൂർ, മുത്തോലി-5, വാഴൂർ, മാഞ്ഞൂർ, വാകത്താനം, മുളക്കുളം, അയർക്കുന്നം, തലയോലപ്പറമ്പ്, നീണ്ടൂർ-4, കാണക്കാരി, കിടങ്ങൂർ, മുണ്ടക്കയം, ചിറക്കടവ്, വെളിയന്നൂർ, പായിപ്പാട്-3, ഈരാറ്റുപേട്ട, അതിരമ്പുഴ, നെടുംകുന്നം, മരങ്ങാട്ടുപിള്ളി, തിടനാട്, കടുത്തുരുത്തി, കൂട്ടിക്കൽ, പാറത്തോട്, കുറവിലങ്ങാട്, വെച്ചൂർ-2, മണർകാട്, കല്ലറ, ഞീഴൂർ, പൂഞ്ഞാർ, ടി.വി പുരം, കൊഴുവനാൽ, മണിമല, കങ്ങഴ, ഉദയനാപുരം, തലപ്പലം, വെള്ളാവൂർ, തലയാഴം, മൂന്നിലവ്, മറവന്തുരുത്ത്, മീനടം-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.