വൈക്കം: കൈകളിൽ വിലങ്ങണിഞ്ഞ് വേമ്പനാട്ടുകായൽ നീന്തി 13കാരൻ. കോതമംഗലം വാരപ്പെട്ടി അറയ്ക്കൽ എ.ജെ. പ്രിയദർശെൻറ മകൻ അനന്തദർശനാണ് കൈകൾ കെട്ടി വേമ്പനാട്ടുകായൽ നീന്തിക്കയറിയത്. ചേർത്തല തവണക്കടവിൽനിന്ന് ശനിയാഴ്ച രാവിലെയാണ് നീന്തൽ ആരംഭിച്ചത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വൈക്കം കോവിലകത്തുംകടവ് ചന്തകടവ് വരെ മൂന്നു കി.മീ. ദൂരം നീന്തി. വൈക്കം കോവിലകത്തുംകടവ് മാർക്കറ്റ് കടവിൽ സി.കെ. ആശ എം.എൽ.എ, വൈക്കം നഗരസഭ ചെയർ പേഴ്സൻ രേണുക രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ അനന്തദർശനെ സ്വീകരിച്ചു.
അഞ്ചുവർഷമായി നീന്തൽ പരിശീലകനായ അമ്മാവൻ ബിജു തങ്കപ്പെൻറ ശിക്ഷണത്തിൽ നീന്തൽ അഭ്യസിച്ചുവരുകയാണ്. വാരപ്പെട്ടി പഞ്ചായത്ത് കുളത്തിൽ ദിവസേന മൂന്നുകിലോമീറ്റർ ദൂരം നീന്തുന്ന അനന്ത ദർശൻ കൈൾ ബന്ധിച്ച് മൂവാറ്റുപുഴയാറും പെരിയാറും നീന്തിക്കയറിയതിെൻറ ആത്മവിശ്വാസത്തിലാണ് വേമ്പനാട്ടു കായൽ നീന്താനെത്തിയത്.
ഉപ്പുവെള്ളത്തിൽ മുങ്ങി കണ്ണിന് കുറച്ചു നീറ്റലുണ്ടായതൊഴിച്ചാൽ ഒരു ക്ഷീണവും അനുഭവപ്പെട്ടില്ലെന്ന് അനന്തദർശൻ പറഞ്ഞു.
21 വർഷമായി നീന്തൽ പരിശീലനത്തിൽ വ്യാപൃതനായ ബിജു തങ്കപ്പൻ ഒമ്പതുവയസ്സുള്ള പെൺകുട്ടിയെയും നാലരവയസ്സുള്ള ആൺകുട്ടിയെയും നീന്തൽ പരിശീലിപ്പിച്ച് റെേക്കാഡ് നേട്ടം കൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.