കോട്ടയം: മുനിസിപ്പാലിറ്റിയിൽ നിന്ന് മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിച്ച് ഒളിവിൽ പോയ പ്രതിക്ക് ചങ്ങനാശ്ശേരിക്ക് സ്ഥലം മാറ്റവുമായി ഉത്തരവ്. കൊല്ലം സ്വദേശിയും വൈക്കം മുനിസിപ്പാലിറ്റിയിലെ ക്ലർക്കുമായ അഖിൽ സി. വർഗീസ് ആണ് സ്ഥലംമാറ്റപ്പട്ടികയിൽ ഇടംപിടിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. ഈ മാസം എട്ടിനാണ് സ്ഥലം മാറ്റ ഉത്തരവിറങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് റദ്ദ് ചെയ്ത് ഉത്തരവിറക്കി. അതേസമയം, ചങ്ങനാശ്ശേരിയിലേക്ക് അഖിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചാണ് തദ്ദേശ ജോയന്റ് ഡയറക്ടർ പുറത്തിറക്കിയ പട്ടികയിൽ അഖിൽ ഉൾപ്പെട്ടത്. കോട്ടയം മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്ത സമയത്താണ് പെൻഷൻ ഫണ്ടിൽനിന്ന് 2.39 കോടി രൂപ തട്ടിയത്. വൈക്കം മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്നതിനിടെ ആഗസ്റ്റ് ഏഴിനാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി. സംഭവത്തിൽ അഖിലിനു പുറമെ കോട്ടയം നഗരസഭയിലെ നാലുപേരും സസ്പെൻഷനിലാണ്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി മാസങ്ങളായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.