കോട്ടയം: ലൈഫ് മിഷൻ ഭവനനിര്‍മാണ സഹായത്തിനായി ജില്ലയില്‍ ലഭിച്ച അപേക്ഷകളുടെ അര്ഹതപരിശോധന നവംബര്‍ ഒന്നിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 23 വരെയും ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ 22 വരെയുമുള്ള അപേക്ഷകളാണ് പരിശോധിക്കുന്നത്. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തില്‍ 29,102 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തില്‍ 14,820 പേരുമാണ് അപേക്ഷിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ ലൈഫ് പദ്ധതി നിര്‍വഹണോദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നല്‍കും. അപേക്ഷകളിലെ തെറ്റുകള്‍ തിരുത്താനും രേഖകള്‍ അപ്ലോഡ് ചെയ്യാനും ഈ സമയത്ത് അവസരമുണ്ടാകും. എന്നാല്‍, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച റേഷന്‍ കാര്‍ഡില്‍ മാറ്റം വരുത്താനാവില്ല.
പരിശോധന നവംബര്‍ 30 ന് പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളുള്ളവര്‍ക്ക് ബ്ലോക്ക്-ജില്ലതല അപ്പീല്‍ കമ്മിറ്റികളെ സമീപിക്കാം. അന്തിമ ഗുണഭോക്തൃപട്ടിക 2022 ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
പരിശോധന കുറ്റമറ്റതാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലതല നിരീക്ഷക സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനാധ്യക്ഷന്മാരുെടയും സെക്രട്ടറിമാരുെടയും യോഗം ഓൺലൈനിൽ ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. എ.ഡി.എം ജിനു പുന്നൂസ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.