കോട്ടയം: നഗരപരിധിയിലെ ക്ഷേത്രങ്ങളിലെ മോഷണം തുടർക്കഥയാകുന്നു. തിരുനക്കര തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് തുടർച്ചയായി മോഷണം നടന്നത്.കഴിഞ്ഞ ദിവസം രാത്രി 9.30നും പുലർച്ച അഞ്ചിനുമിടയിലാണ് തൃക്കോവിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടന്നത്.
ക്ഷേത്ര മതിൽക്കെട്ടിനുള്ളിലെ കാണിക്കവഞ്ചികളുടെ താഴ് തകർന്ന നിലയിലായിരുന്നു. ബുധനാഴ്ച പുലർച്ച ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും മോഷണശ്രമം നടന്നു. ഒരുമാസം മുമ്പും ആറുമാസം മുമ്പും സമാനരീതിയിൽ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തുന്നതുമല്ലാതെ ഇതുവരെ മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
തുടർച്ചയായി ഉണ്ടാകുന്ന മോഷണം തടയാൻ വേണ്ട നടപടി ക്ഷേത്രഭാരവാഹികളും സ്വീകരിച്ചിട്ടില്ല.സി.സി ടി.വി കാമറ പോലെയുള്ള സുരക്ഷാസംവിധാനങ്ങൾ ഇവിടെയില്ലാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുകയാണ്. തുടർച്ചയായ മോഷണം തടയാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.