മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കു​റ​വി​ല​ങ്ങാ​ട്: ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ഞീ​ഴൂ​ർ കാ​ട്ടാ​മ്പാ​ക്ക് വെ​ട്ടു​മ​ല​യി​ൽ വീ​ട്ടി​ൽ അ​ജ​യ് വി​നീ​തി​നെ​യാ​ണ് (35) ​കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​റ​വി​ല​ങ്ങാ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഇ​യാ​ൾ പ​ല ത​വ​ണ​ക​ളാ​യി മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 4,49,000 രൂ​പ​യാ​ണ്​ ത​ട്ടി​യെ​ടു​ത്ത​ത്. നാ​ല് ത​വ​ണ​യാ​യി 13 വ​ള​യാ​ണ് ഇ​യാ​ൾ പ​ണ​യം​വെ​ച്ച​ത്. ബാ​ങ്ക്​ അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സ്വ​ർ​ണം പ​രി​ശോ​ധി​ക്കു​ക​യും മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് എ​സ്.​ഐ വി. ​വി​ദ്യ, സ​ന്തോ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ ബൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - A young man who cheated three lakhs by pawning fake gold was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.