ഈരാറ്റുപേട്ട: കോവിഡ് ബാധിതരും ആശുപത്രികളും പ്രാണവായുവിന് കേഴുമ്പോൾ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നൂറുകണക്കിന് ആശുപത്രികളിൽ ഇടതടവില്ലാതെ ഓക്സിജൻ എത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും ഓസോൺ ഗ്രൂപ് എം.ഡിയുമായ അബ്ദുൽ റഹീം മേത്തർ. കോട്ടയം മുതൽ തിരുവനന്തപുരം വരെയും കുമളി മുതൽ ആലപ്പുഴയുടെ അതിർത്തി വരെയും നീണ്ടുകിടക്കുന്നു ഓസോൺ ഗ്രൂപ്പിെൻറ വിതരണം.
ഗുജറാത്ത് കേന്ദ്രമായ ഇനോക്സ് ലിക്വിഡിെൻറ പാലക്കാട് കഞ്ചിക്കോട് പ്ലാൻറിൽനിന്ന് കൊണ്ടുവന്ന് പത്തനംതിട്ടയിലെ കിൻഫ്ര പാർക്കിലെ സ്റ്റോറേജ് പ്ലാൻറിൽ ഓക്സിജൻ ശേഖരിക്കും. തുടർന്ന് കംപ്രസറിെൻറ സഹായത്തോടെ വേപ്പറൈസർ വഴി ഓക്സിജൻ കടത്തി സിലിണ്ടറിൽ നിറച്ചാണ് വിതരണം നടത്തി വരുന്നത്.
ഓക്സിജൻ വിതരണരംഗത്ത് രണ്ട് പതിറ്റാണ്ടിെൻറ പ്രവൃത്തിപരിചയം ഉെണ്ടങ്കിലും ആവശ്യത്തിന് ഓക്സിജൻ കൊടുക്കാൻ കഴിയാത്തത് ആദ്യ അനുഭവമാണെന്ന് റഹീം മേത്തർ പറയുന്നു. സാധാരണ മാസങ്ങളിൽ രണ്ട് ലക്ഷം ടൺ വരെകൊണ്ട് യഥേഷ്ടം പിടിച്ചുനിന്നിടത്ത് എട്ട് ലക്ഷം ടൺ ലിക്വിഡ് ഓക്സിജൻ ആവശ്യമായി വരുന്നുണ്ട്.
ദിവസം ഒരുടൺ ആവശ്യമായി വരുന്ന ആശുപത്രികളിൽ 200, 300 കിലോ വരെ നൽകി ഓക്സിജൻ ലെവൽ നിലനിർത്തുകയാണ് ചെയ്യുന്നത്. കോടികൾ മുതൽ മുടക്കിയുള്ള ബിസിനസിലേക്ക് അധികംപേർ എത്തിനോക്കിയിയിട്ടില്ല. ട്രാൻസ്പോർട്ടേഷൻ നിരക്ക് വർധിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ വിലവർധന ഏർപ്പെടുത്തിയിട്ടിെല്ലന്ന് അബ്ദുൽ റഹീം മേത്തർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.