കോട്ടയം: ജില്ലയിലെ എല്ലാ റവന്യൂ ഓഫിസുകളും കടലാസുരഹിത പദ്ധതിയായ ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറി. പൂർത്തീകരണത്തിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച പട്ടയമിഷൻ പ്രഖ്യാപന ചടങ്ങിൽ മന്ത്രി കെ. രാജൻ നിർവഹിക്കും കലക്ടറേറ്റ്, രണ്ട് ആർ.ഡി.ഒ ഓഫിസുകൾ, അഞ്ച് താലൂക്ക് ഓഫിസുകൾ, ഏഴ് സ്പെഷൽ ഓഫിസുകൾ, 100 വില്ലേജ് ഓഫിസുകൾ എന്നിങ്ങനെ ജില്ലയിലെ ആകെയുള്ള 15 റവന്യൂ ഓഫിസുകളിലും ഫയലുകൾ കൈകാര്യം ചെയ്യുക ഇനി ഇ-ഓഫിസ് സംവിധാനം വഴിയാകും.
2017ൽ ഇ-ഓഫിസ് പദ്ധതി കലക്ടറേറ്റിൽ ആരംഭിച്ചെങ്കിലും പ്രളയദുരന്തത്തെ തുടർന്നും പിന്നീട് കോവിഡിനെ തുടർന്നും വില്ലേജുതലം വരെ പദ്ധതി നടപ്പാക്കുന്നത് വൈകുകയായിരുന്നു. എൻ.ഐ.സി തയാറാക്കിയ ഇ-ഓഫിസ് സോഫ്റ്റ്വെയർ ഐ.ടി മിഷൻ മുഖാന്തരമാണ് വിവിധ വകുപ്പുകളിൽ നടപ്പാക്കിയത്.
കോട്ടയം: വെള്ളിയാഴ്ച കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പട്ടയമിഷൻ ഉദ്ഘാടന ചടങ്ങിൽ ജില്ലയിൽ 256 പട്ടയങ്ങൾ മന്ത്രി കെ. രാജൻ വിതരണം ചെയ്യും. കോട്ടയം താലൂക്കിൽ -34, വൈക്കം താലൂക്കിൽ -83, കാഞ്ഞിരപ്പള്ളി താലൂക്കിൽ -19, ചങ്ങനാശ്ശേരി താലൂക്കിൽ -12, മീനച്ചിൽ താലൂക്കിൽ -42 പട്ടയങ്ങളും 66 ദേവസ്വം പട്ടയങ്ങളും അടക്കം 256 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.